Entertainment

‘ദുബായിൽനിന്നും കയറ്റിവിട്ടു, ഇനി പോകാനാകാത്ത വിധം കേസ്’; മറുപടിയുമായി രേണു സുധി

ദുബായ് യാത്രയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് രേണു സുധി. തന്നെയാരും ദുബായിൽനിന്നും കയറ്റിവിട്ടിട്ടില്ലെന്നും ഏപ്രിൽ രണ്ട് വരെ പ്രമോഷന്റെ ഭാഗമായി ദുബായിൽ തന്നെ ഉണ്ടാകുമെന്നും രേണു പ്രതികരിച്ചു.

‘‘എന്നെ ദുബായി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ചിലരുടെ തമ്പ്‌നെയിൽ കണ്ടു, എന്നെ ദുബായിൽനിന്നു കയറ്റിവിട്ടെന്ന്, ഞാനിപ്പോഴും ദുബായിൽ തന്നെയാണ്. ഏപ്രിൽ രണ്ടാം തിയതിയെ നാട്ടിലേക്ക് തിരിക്കുകയുള്ളൂ. രണ്ടാം തിയതി വരെ ദുബായിൽ പ്രമോഷനുണ്ട്.’’–രേണു സുധിയുടെ വാക്കുകൾ.അൽപ്പവസ്ത്രധാരിയായി നടന്നതിന് രേണുവിനെ അറസ്റ്റ് ചെയ്തുവെന്നും ഇനി അങ്ങോട്ടേക്ക് പോകാനാത്ത തരത്തിൽ കേസ് എടുത്തെന്നും ഒരു വ്ലോഗര്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ചിരുന്നു. ചില നാണം കെട്ട വ്ലോഗർമാർ ആണ് ഇതുപോലുളള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് രേണു പറയുന്നത്.

റെസ്റ്റോ ബാർ ഉദ്ഘാടനത്തിനു വേണ്ടി രണ്ട് ദിവസം മുമ്പാണ് രേണു സുധി മിഡിൽ ഈസ്റ്റിലേക്കു യാത്ര തിരിച്ചത്. ഇതിനു മുമ്പും ചില ഷോപ്പുകളുടെ പ്രമോഷനു വേണ്ടി രേണു ദുബായിൽ എത്തിയിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.