Kalpetta

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം :ശിക്ഷ വിധിച്ച് കോടതി

ബത്തേരി ചെതലയം പുകലമാളം കയ്യാലക്കൽ വീട്ടിൽ ഹംസ ജസീൽ (28) നെയാണ് 14 വർഷത്തെ തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ബത്തേരി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എ.ബി അനൂപ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി. എം സാബുവാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സിവിൽ പോലീസ് ഓഫീസർ അനിൽ കേസന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഓമന വർഗീസ് ഹാജരായി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കൂടാതെ 2025 ൽ ബത്തേരി സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എ കടത്തിയ കേസിൽ നിലവിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.