Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

മെഡിസെപ് പോർട്ടൽ സ്തംഭിച്ചു, ആനുകൂല്യം മുടങ്ങി; രണ്ടാഴ്ചക്കിടെ ആശുപത്രി വിട്ടത് പതിനായിരത്തിലേറെ പേർ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തിരുവനന്തപുരം: മെഡിസെപ് പോർട്ടൽ സ്തംഭിച്ചതിനെത്തുടർന്ന് ചികിത്സാനുകൂല്യം നിഷേധിക്കപ്പെടുന്നതായി പരാതി. രണ്ടാഴ്ചയ്ക്കുള്ളിൽ പതിനായിരത്തിലേറെ പേർക്കാണ് ചികിത്സാനുകൂല്യം ലഭിക്കാതെ ആശുപത്രി വിടേണ്ടിവന്നത്. വിഷയം ഇൻഷുറൻസ് കമ്പനിമേധാവികളുമായി ചർച്ച ചെയ്തതായും 48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുലഭിച്ചതായും ധനവകുപ്പധികൃതർ പറഞ്ഞു.

ആദ്യഘട്ടത്തെക്കാൾ കൂടുതൽ ചികിത്സയും ആനുകൂല്യങ്ങളും രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന്, വിവരങ്ങൾ സമർപ്പിക്കുന്നതിലുള്ള സാങ്കേതികതടസ്സമാണ് പ്രശ്നത്തിനുകാരണമെന്നാണ് ഔദ്യോഗികവിശദീകരണം. മെഡിസെപ് ഇൻഷുറൻസ് വെബ്‌പോർട്ടൽ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിനിടെ 14 മുതൽ 18 വരെ സാങ്കേതികതടസ്സം നേരിട്ടതായി അധികൃതർ പറഞ്ഞു.നിലവിൽ ഏകദേശം 2917 ക്ലെയിമുകൾക്ക് ആദ്യഘട്ട അംഗീകാരവും 5367 ക്ലെയിമുകൾക്ക് അന്തിമഘട്ട അംഗീകാരവും നൽകാനുണ്ട്. ഏതെങ്കിലും ഗുണഭോക്താവിന് പണരഹിത ചികിത്സ ലഭ്യമായിട്ടില്ലെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും ധനവകുപ്പ് അധികൃതർ പറഞ്ഞു.ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഹിതം ഉപയോഗിച്ചു നടപ്പാക്കുന്ന മെഡിസെപ് പദ്ധതി വെന്റിലേറ്ററാണെന്ന് സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ ആരോപിച്ചു.

മെഡിസെപ്പിലെ മാറ്റങ്ങൾഒന്നാംഘട്ടം -1920 പാക്കേജുകൾരണ്ടാംഘട്ടം -2516 പാക്കേജുകൾമുറിവാടക 2000 രൂപയുള്ളത് 5000 രൂപയാക്കിസർക്കാർ ആശുപത്രികളിൽ പേവാർഡ് വാടക 2000 രൂപ

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *