Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

‘ഞാനല്ല, പ്രേതമാണ്’: പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ലക്നൗ ∙ വിമാനം ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഇന്നലെ രാത്രി 8.15 ന് ബെംഗളൂരുവിൽനിന്ന് വാരാണസിയിലേക്കു പുറപ്പെട്ട 6E-185 ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ മൗ ജില്ലക്കാരനായ മുഹമ്മദ് അദ്നാനാണ് വാതിൽ തുറക്കാൻ ശ്രമിച്ചത്.

യാത്ര തുടങ്ങി 15 മിനിറ്റായപ്പോൾ തന്നെ അദ്നാൻ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചെന്നും ജീവനക്കാർ തടഞ്ഞപ്പോൾ അബദ്ധം പറ്റിയതാണെന്നു പറഞ്ഞെന്നും സുരക്ഷാഉദ്യോഗസ്ഥർ അറിയിച്ചു.‍ പിന്നീട് സാധാരണ നിലയിൽ പെരുമാറിയ അദ്നാൻ, രാത്രി 10.20 ഓടെ വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ വീണ്ടും വാതിൽ തുറക്കാൻ ശ്രമിച്ചു. വിമാനം ഭൂമിയിൽ നിന്ന് വെറും 500 അടി മാത്രം ഉയരത്തിലായിരുന്നു അപ്പോൾ. വിമാന ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൈലറ്റ് ലാൻഡിങ് ശ്രമം ഉപേക്ഷിച്ചു. വിമാനം ആകാശത്ത് ഒരു വട്ടം കൂടി വലംവച്ച ശേഷം 10.35ന് സുരക്ഷിതമായി ലാൻഡ് ചെയ്തു.

അദ്നാന്റെ പ്രവൃത്തിയിൽ മറ്റു യാത്രക്കാർ ഭയന്നിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം അദ്നാനെ സിഐഎസ്എഫിനു കൈമാറുകയും പൊലീസിൽ വിവരമറിയിച്ച് കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോൾ, താൻ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും തനിക്കു പ്രേതബാധയുണ്ടെന്നുമായിരുന്നു അദ്നാൻ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് ഗോവയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയാണെന്നും താൻ വലിച്ച ഹാൻഡിൽ എമർജൻസി ഡോറിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാളുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *