Sunday, 25 October 2026
|
വയനാട് • കേരളം
TRENDING
▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു ▶ ഒക്ടോബർ 25 അന്താരാഷ്ട്ര കലാകാര ദിനം (INTERNATIONAL Artist’s DAY) ▶ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ▶ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം ▶ മാനന്തവാടിയിൽ വാഹനാപകടം: 12 വയസുകാരിക്ക് ദാരുണാന്ത്യം ▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു ▶ ഒക്ടോബർ 25 അന്താരാഷ്ട്ര കലാകാര ദിനം (INTERNATIONAL Artist’s DAY) ▶ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ▶ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം ▶ മാനന്തവാടിയിൽ വാഹനാപകടം: 12 വയസുകാരിക്ക് ദാരുണാന്ത്യം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Health

വ്യായാമം നല്ലതു തന്നെ, പക്ഷെ അധികമായാൽ ഹൃദയം ‘പണി’ മുടക്കും

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ആരോഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണ്. എന്നാൽ കഠിനമായ വ്യായാമം പ്രധാനമായും ബാധിക്കുക നമ്മുടെ ഹൃദയത്തെ ആണ്. വ്യായാമം ആവശ്യമാണെന്ന തോന്നലിൽ ജിമ്മിൽ കഠിനമായ വ്യായാമം അല്ലെങ്കിൽ വർക്ക്ഔട്ട് ചെയ്യുന്നത് ഹൃദയത്തെ അധിക സമ്മർദത്തിലാക്കും.എല്ലാത്തിനും മിതത്വം പാലിക്കുക എന്നാതാണ് പ്രധാനം. അതായത്, ഹൃദയത്തിന് വേണ്ടി ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് മിതമായ എയറോബിക് വ്യായാമങ്ങള്‍ ചെയ്താൽ മതിയാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം.

മാരത്തോണ്‍ ഓടുമ്പോൾ ശ്രദ്ധിക്കണംഅധികമായാൽ അമൃതവും വിഷമാണെന്നാണെല്ലോ, വ്യായാമത്തിന്റെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെയാണ്. തീവ്രമായ വര്‍ക്ക്ഔട്ടുകള്‍ ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാരത്തോണ്‍ അല്ലെങ്കില്‍ ട്രയാത്ത്‌ലോണുകള്‍ പോലുള്ള തീവ്രത കൂടിയ എന്‍ഡുറന്‍സ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഹൃദയത്തിൽ സൂക്ഷ്മ പരിക്കുകൾ ഉണ്ടാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ വ്യായാമം കൂടുതൽ ആരോഗ്യം‌എന്നാൽ അങ്ങനെയല്ല, വ്യായാമത്തിന് ആരോഗ്യകരമായ പരിധി കണ്ടെത്താൻ പ്രയാസമാണ്. എന്നാല്‍ ആഴ്ചയില്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ മിതമായ വ്യായാമം ചെയ്യുന്നതു കൊണ്ട് ഹൃദയത്തിന് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകില്ല.മാത്രമല്ല, വര്‍ഷങ്ങളായി ദിവസവും 75 മിനിറ്റലധികം കഠിനമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തികളില്‍ (വേഗത്തിലുള്ള ഓട്ടം, സൈക്ലിങ്, നീന്തല്‍) കൊറോണറി ധമനികളില്‍ കാല്‍സ്യത്തിന്റെ അളവു കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *