Listen live radio

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക രം​ഗം അ​പ​ക​ട​ത്തി​ലേക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കുന്നു; മുന്നറിയിപ്പുമായി റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍

after post image
0

- Advertisement -

​ഡ​ല്‍​ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാ​ജ്യ​ത്തി​ന്‍റെ സാമ്പ​​ത്തി​ക സ്ഥിതി അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍. ജി​ഡി​പി വ​ള​ര്‍​ച്ചാ നി​ര​ക്ക് കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് ആ​ശ​ങ്ക​ ഉളവാക്കുന്നതാണ്. കോ​വി​ഡ് ഇ​ന്ത്യ​ന്‍ വി​പ​ണി​യെ ​ഭീ​ക​ര​മാ​യി​ട്ടാ​ണ് ബാ​ധി​ച്ച​തെ​ന്നും ര​ഘു​റാം രാ​ജ​ന്‍ വ്യക്തമാക്കി.
അ​നൗ​ദ്യോ​ഗി​ക മേ​ഖ​ല​യി​ലെ ന​ഷ്ട​ങ്ങ​ള്‍ ക​ണ​ക്കാ​ക്കുമ്പോ​​ള്‍ ജി​ഡി​പി നി​ര​ക്ക് ഇ​നി​യും ഇ​ടി​യാ​നാ​ണ് സാ​ധ്യ​ത. സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ഴ​ത്തെ സ​മീ​പ​നം മാ​റ്റ​ണം. കൂ​ടു​ത​ല്‍ സാമ്പ​ത്തി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ മോ​ദി സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ഉ​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ഇ​പ്പോ​ള്‍ ന​ല്‍​കി​യ​തൊ​ന്നും സമ്പ​​ദ് വ്യ​വ​സ്ഥ​യു​ടെ ഉ​ത്തേ​ജ​ന​ത്തി​ന് പ​ര്യാ​പ്ത​മ​ല്ലെ​ന്നും ര​ഘു​റാം രാ​ജ​ന്‍ പ​റ​ഞ്ഞു.
രാ​ജ്യ​ത്ത് മ​ധ്യ​വ​ര്‍​ത്തി വി​ഭാ​ഗം ചെ​ല​വി​ടു​ന്ന​ത് കു​റ​ഞ്ഞ​ത് വ​ലി​യ രീ​തി​യി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ഇ​വ​ര്‍​ക്കാ​യി കൂ​ടു​ത​ല്‍ സ​ഹാ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ല്‍ സ്ഥി​തി ഗു രു​ത​ര​മാ​കു​മെ​ന്നും ര​ഘു​റാം രാ​ജ​ന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.