Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

ഉറങ്ങി എഴുന്നേറ്റവർ ആ മെയിൽ കണ്ട് ഞെട്ടി! 30,000 പേർക്ക് ജോലി പോയി, വൻ തിരിച്ചടി ഇന്ത്യക്കാർക്ക്?

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഐടി മേഖലയിലെ അതികായന്മാരായ ഒറാക്കിൾ മുപ്പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. ഇന്ത്യൻ ടെക് ലോകത്തെ സംബന്ധിച്ച് ഈ വാർത്ത വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. എന്താണ് ഒറാക്കിളിൽ സംഭവിക്കുന്നത്? ഇന്ത്യൻ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുമോ? ആഗോള ടെക് വിപണിയിൽ വീണ്ടും ഒരു കരിനിഴൽ വീണിരിക്കുകയാണ്. ലാറി എലിസണിന്റെ നേതൃത്വത്തിലുള്ള ക്ലൗഡ് കംപ്യൂട്ടിങ് ഭീമനായ ഒറാക്കിൾ വലിയ രീതിയിലുള്ള വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചിരിക്കുന്നു. ലോകമെമ്പാടുമായി ഏകദേശം 30,000 പേർക്ക് ജോലി നഷ്ടപ്പെടുമ്പോൾ അതിൽ 12,000ത്തോളം പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഒരു ഇമെയിലിൽ അവസാനിച്ച ഔദ്യോഗിക ജീവിതംമറ്റേതൊരു സാധാരണ പ്രവൃത്തിദിവസത്തെയും പോലെ രാവിലെ ഓഫിസിൽ പോകാനിരുന്ന പലർക്കും ലഭിച്ചത് അപ്രതീക്ഷിതമായ ഒരു ഇമെയിൽ ആയിരുന്നു. ‘കമ്പനിയുടെ നിലവിലെ ബിസിനസ് ആവശ്യങ്ങൾ പരിഗണിച്ച്, നിങ്ങളുടെ തസ്തിക ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇന്ന് നിങ്ങളുടെ അവസാന പ്രവൃത്തിദിവസമായിരിക്കും’ എന്ന ചുരുങ്ങിയ വാക്കുകളിൽ ഒതുങ്ങുന്നതായിരുന്നു ആ സന്ദേശം. ബിസിനസ് ഇൻസൈഡർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, എൻജിനീയറിങ്, പ്രോഡക്റ്റ് മാനേജ്‌മെന്റ്, കസ്റ്റമർ സപ്പോർട്ട് തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം ഈ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്.പ്രത്യേകിച്ച്, ഒറാക്കിൾ ഫ്യൂഷൻ ക്ലൗഡ് ആപ്ലിക്കേഷൻസ്, ഒറാക്കിള്‍ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ( ഒസിഐ) എന്നീ വിഭാഗങ്ങളിലാണ് ഏറ്റവും വലിയ വെട്ടിക്കുറയ്ക്കൽ നടന്നിരിക്കുന്നത്. ശ്രദ്ധേയമായ കാര്യം, ഈ പിരിച്ചുവിടലുകൾ ജീവനക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല എന്നതാണ്.

എന്തുകൊണ്ട് ഈ പിരിച്ചുവിടൽ?ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതാണ് ഒറാക്കിളിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകദേശം 5000 കോടി ഡോളറിന്റെ കടബാധ്യത കമ്പനി നേരിടുന്നുണ്ട്. ഐഐ നിക്ഷേപങ്ങൾ വർധിക്കുമ്പോഴും കമ്പനിയുടെ പണമൊഴുക്കിൽ ഇടിവ് സംഭവിച്ചു. 2026ൽ ഒറാക്കിളിന്റെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞു. മറ്റ് മുൻനിര ടെക് കമ്പനികൾ നേട്ടമുണ്ടാക്കുമ്പോഴാണ് ഒറാക്കിളിന് ഈ തിരിച്ചടി നേരിട്ടത്. തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിലൂടെ 800 കോടി മുതൽ 1000 കോടി ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *