Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫി; മസിനഗുഡിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം, ലംഘിച്ചാല്‍ കര്‍ശന നടപടി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഗുഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി- മായാർ റോഡില്‍ വന്യമൃഗങ്ങളുമായി സെല്‍ഫിയെടുക്കാനും അവയുടെ അടുത്തേക്ക് പോകാനും ശ്രമിക്കുന്ന വിനോദസഞ്ചാരികള്‍ക്കെതിരെ വനം വകുപ്പ് നടപടി കർശനമാക്കുന്നു.ഈ മേഖലയില്‍ കരടി ഉള്‍പ്പെടെയുള്ള വന്യജീവികള്‍ റോഡരികില്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മൃഗങ്ങളുടെ തൊട്ടടുത്തെത്തി ദൃശ്യങ്ങള്‍ പകർത്താൻ സഞ്ചാരികള്‍ മുതിരുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ ഇടപെടല്‍.മസിനഗുഡിയില്‍ നിന്ന് വിനോദസഞ്ചാരികളുമായി സഫാരി പോകുന്ന ജീപ്പ് ഡ്രൈവർമാർക്ക് വനം വകുപ്പ് ഇത് സംബന്ധിച്ച്‌ കർശന നിർദേശങ്ങള്‍ നല്‍കി കഴിഞ്ഞു. വന്യമൃഗങ്ങളെ കാണുമ്പോള്‍ വാഹനങ്ങള്‍ കുറഞ്ഞത് 50 മീറ്റർ അകലത്തില്‍ മാത്രമേ നിർത്താവൂ. മൃഗങ്ങളുടെ തൊട്ടടുത്ത് വാഹനം നിർത്താനോ സഞ്ചാരികളെ പുറത്തിറങ്ങാൻ അനുവദിക്കാനോ പാടില്ല. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സഫാരി ഡ്രൈവർമാർക്കാണെന്നും നിർദേശത്തില്‍ വ്യക്തമാക്കുന്നു.നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും സഞ്ചാരികള്‍ക്കെതിരെയും പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. വന്യജീവികളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സം നില്‍ക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും വനം വകുപ്പ് അറിയിച്ചു.NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *