Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

ഹരിത തിരഞ്ഞെടുപ്പ് സന്ദേശവുമായി പ്ലാസ്റ്റിക് മാൻ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൽപറ്റ:നിയമസഭാ തിരഞ്ഞെടുപ്പ് പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്‍ ഒരുക്കിയ പ്ലാസ്റ്റിക് മാന്‍ ശ്രദ്ധേയമാകുന്നു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടര്‍മാരിലും ഉദ്യോഗസ്ഥരിലും അവബോധം സൃഷ്ടിക്കാനാണ് വേറിട്ട പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശരീരമാസകലം തുന്നിച്ചേര്‍ത്ത വസ്ത്രം ധരിച്ചാണ് പ്ലാസ്റ്റിക് മാന്‍ ഹരിത സന്ദേശവുമായി പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത്. ഓരോരുത്തരും പ്രകൃതിയിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെയാണ് നമ്മുടെ ജീവിതത്തെയും പരിസ്ഥിതിയെയും വരിഞ്ഞുമുറുക്കുന്നത് എന്നതിന്റെ ജീവിക്കുന്ന പ്രതീകമായാണ് പ്ലാസ്റ്റിക് മാൻ.സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി പ്ലാസ്റ്റിക്, ഫ്ലക്സ് എന്നിവയ്ക്ക് പകരം തുണി, കടലാസ് തുടങ്ങിയ പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ ഹരിത തിരഞ്ഞെടുപ്പ് ക്യാമ്പയിനിലൂടെ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. പോളിങ് സ്റ്റേഷനുകളിൽ ഹരിത ചട്ടം പാലിച്ച് ഡിസ്‌പോസിബിള്‍ പാത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളും പൂര്‍ണമായും ഒഴിവാക്കാനുള്ള ബോധവൽക്കരണവും നടത്തുന്നു. ജില്ലയിലെ പ്രധാന ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, വിദ്യാലയങ്ങള്‍, തിരഞ്ഞെടുപ്പ് ഓഫിസുകള്‍ എന്നിവിടങ്ങളെല്ലാം പ്ലാസ്റ്റിക് മാന്‍ സന്ദര്‍ശിക്കുന്നുണ്ട്. ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനൊപ്പം പ്ലാസ്റ്റിക് കുറയ്ക്കുന്നതിനെക്കുറിച്ച് ലളിതമായ ക്ലാസുകളും പ്ലാസ്റ്റിക് മാൻ നല്‍കും.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *