Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

കുട്ടികളുടെ വസ്ത്രങ്ങളിലെ കടുംനിറങ്ങൾക്ക് പിന്നിൽ വിഷകരമായ ലോഹങ്ങളാവാമെന്ന് പഠനം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കടുംനിറത്തിൽ ആദ്യകാഴ്ചയിൽ തന്നെ കണ്ണിലുടക്കുന്നവയാണ് കുട്ടികളുടെ വസ്ത്രങ്ങൾ. എന്നാൽ, കാഴ്ചയിലെ ഭംഗിക്കപ്പുറം ഇവയിൽ ഉയർന്ന അളവിൽ വിഷകരമായ ലോഹങ്ങൾ അടങ്ങിയിട്ടുണ്ടാവാമെന്നാണ് പുതിയ പഠനം പറയുന്നത്. ലെഡ് പോലുള്ള ടോക്സിക് മെറ്റലുകൾ ധാരാളം അടങ്ങിയിട്ടുള്ളവയാണ് ഇവയെന്നും രക്ഷിതാക്കൾ അപകടാവസ്ഥ തിരിച്ചറിയണമെന്നും സയൻസ് ഡെയ്ലിയിൽ പങ്കുവെച്ച പഠനത്തിൽ പറയുന്നു.

അമേരിക്കയിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. വിവിധ കടകളിൽനിന്നുള്ള വസ്ത്രങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് അമേരിക്കൻ ഫെഡറൽ സേഫ്റ്റി ലിമിറ്റിന്റെ പരിധിക്കപ്പുറമാണ് ഇവയിൽ അടങ്ങിയിട്ടുള്ള മെറ്റലുകൾ എന്ന് വ്യക്തമായത്. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ സമ്മേളനത്തിലാണ് പഠനഫലം പുറത്തുവിട്ടത്.വസ്ത്രങ്ങൾക്ക് കടുംനിറങ്ങൾ നൽകാനായാണ് നിർമാതാക്കൾ ലെഡ് ഉപയോഗിക്കുന്നത്. ഇവ വസ്ത്രങ്ങളിലൂടെ ശരീരത്തിലെത്താൻ സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ആറുവയസ്സിനു താഴെയുള്ള കുട്ടികൾ വസ്ത്രങ്ങൾ പലപ്പോഴും കടിക്കുകയും മറ്റും ചെയ്യുന്നതിനാൽ കൂടുതൽ അപകടസാധ്യതാ വിഭാഗത്തിലാണെന്നും പഠനത്തിലുണ്ട്.ലെഡ് അമിതമായി ശരീരത്തിലെത്തുന്നത് പെരുമാറ്റ പ്രശ്നങ്ങൾക്കൊപ്പം മസ്തിഷ്കം, നാ‍ഡീവ്യവസ്ഥ തുടങ്ങിയവയ്ക്ക് തകരാറുണ്ടാക്കുക, വൈജ്ഞാനിക അപചയം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ ഉപഭോക്തൃ ഉത്പന്ന സുരക്ഷാ കമ്മീഷൻ നിർദേശിക്കുന്നതു പ്രകാരം ഉപയോഗിക്കാൻ അനുമതിയുള്ള ലെഡിന്റെ അളവ് 100ppm (100-parts-per-million). എന്നാൽ, പഠനത്തിന് തിരഞ്ഞെടുത്ത വസ്ത്രങ്ങളിൽ ഈ അളവിനേക്കാൾ കൂടുതലായിരുന്നുവെന്നും രക്ഷിതാക്കൾ കരുതലോടെ കാണേണ്ട വിഷയമാണ് ഇതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.വസ്ത്രനിർമാണ രംഗത്ത് നിറത്തിനും മറ്റുമായി ലെഡ് പോലുള്ള ടോക്സിക് മെറ്റലുകൾ ഉപയോഗിക്കുന്നതിന് പകരം സംവിധാനം കണ്ടെത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *