Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

എന്റമ്മോ!, എന്തൊരു ചൂട്!; ദാഹമകറ്റാന്‍ വെള്ളം കുടിക്കുന്ന മൂര്‍ഖന്‍

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു പലതും ഭീതി ഉളവാക്കുന്നതാണ്. ഇപ്പോള്‍ കടുത്ത ചൂടില്‍ ദാഹമകറ്റുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.തിരുപ്പതിയിലെ പുത്തൂരില്‍ നിന്നുള്ള ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുന്നത്. ഒരാള്‍ നല്‍കുന്ന വെള്ളം പാമ്പ് ശാന്തമായി കുടിക്കുന്ന ദൃശ്യമാണ് ഈ വീഡിയോയിലുള്ളത്. പലരും അമ്പരപ്പോടെയാണ് വിഡിയോയ്ക്ക് കമന്റ് ഇടുന്നത്.

കടുത്ത ചൂടില്‍ ദാഹിച്ചുവലഞ്ഞ പാമ്പ് വെള്ളം തേടി സാവധാനം അടുത്തു വരുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പാമ്പിനെ കണ്ട് പേടിച്ച് ഓടുന്നതിന് പകരം വളരെ ശ്രദ്ധയോടെ വെള്ളം ഒഴിച്ചുകൊടുക്കുകയും പാമ്പ് അത് കുടിക്കുകയും ചെയ്തു. ഈ സമയത്ത് കൊത്താന്‍ ഒന്നും പോകാതെ ശാന്തനായാണ് പാമ്പിനെ കണ്ടത്. പാമ്പില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ചുകൊണ്ടാണ് പാമ്പിന്റെ അടുത്തേക്ക് വെള്ളം ഒഴിച്ചുകൊടുക്കുന്നത്. പാമ്പിനെ തൊടാനോ പിടിക്കാനോ ശ്രമിച്ചില്ല. കുറച്ചു സമയം വെള്ളം കുടിച്ച ശേഷം പാമ്പ് നിശ്ചലനായി നിന്നു.

സാധാരണയായി പാമ്പുകള്‍ മനുഷ്യസാന്നിധ്യം ഒഴിവാക്കാറാണ് പതിവ്, അവയുടെ അടുത്തേക്ക് ചെന്നാല്‍ പെട്ടെന്ന് ആക്രമിക്കാന്‍ സാധ്യതയുമുണ്ട്. എന്നാല്‍ ഈ ദൃശ്യത്തില്‍ പാമ്പിന്റെ ശാന്തതയാണ് വിഡിയോ വ്യത്യസ്തമാക്കുന്നത്.വീഡിയോ പുറത്തുവന്നതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. കഠിനമായ ചൂടില്‍ വന്യജീവികളോട് കരുണ കാണിച്ച ആ വ്യക്തിയെ പലരും അഭിനന്ദിച്ചു. വന്യജീവികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു അപൂര്‍വ്വ കാഴ്ചയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. മറ്റു ചിലര്‍ സുരക്ഷ സംബന്ധിച്ച് ആശങ്ക പങ്കുവെച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *