ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്‌ഗാഡിനിടയിൽ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മെക്കാനിക്കായി ജോലി ചെയ്യുന്നയാളാണ് സുകുമാരൻ. വീടിനോട് ചേർന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ വർക്ക്ഷോപ്പ് പ്രവർത്തിച്ചിരുന്നത്. ടൂറിസ്റ്റ് ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിന് ഇടയിലൂടെ തലയിട്ട് പരിശോധിക്കുന്നതിനിടെ ബസ് പിന്നിലേക്ക് വരികയായിരുന്നു. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസിനടിയിൽ അറ്റകുറ്റപ്പണിക്കിടെ എയർ സസ്പെൻഷൻ താഴ്ന്നു; മെക്കാനിക്കിന് ദാരുണാന്ത്യം
‹ മുൻപത്തെ വാർത്ത (Previous)
വയനാട് സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു
അടുത്ത വാർത്ത (Next) ›
വിഷക്കൂൺ പാചകം ചെയ്തു കഴിച്ചു; കുട്ടികൾ അടക്കം ആറ് പേർ ആശുപത്രിയിൽ