Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

‘ഒരുബില്യൺ ഡോളറും സുന്ദരിയേയും തരണം, ഇല്ലെങ്കിൽ..’; തുർക്കിക്ക് ഭീഷണിയുമായി യുഗാണ്ടയുടെ സൈനികമേധാവി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കംപാല: തുർക്കിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് ഭാര്യയാക്കാൻ തുർക്കിയിലെ ഏറ്റവും മനോഹരിയായ സ്ത്രീയേയും നൽകണമെന്നാണ് മുഹൂസിയുടെ ആവശ്യം. സാമൂഹികമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ച ഈ ആവശ്യങ്ങൾ ഇതിനകം വലിയ വിവാദത്തിനും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. യുഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി.

ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ മുഹൂസി കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിങ്ങനെ- യുഗാണ്ടയുടെ അയൽരാജ്യമായ സൊമാലിയയിലെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽനിന്ന് തുർക്കി നേട്ടമുണ്ടാക്കുന്നു. എന്നാൽ, ഏകദേശം രണ്ടുപതിറ്റാണ്ടായി ആഫ്രിക്കൻ യൂണിയൻ ദൗത്യങ്ങളിലൂടെ സൊമാലിയയിലെ അൽ ഷബാബ് എന്ന ഭീകരസംഘടനയ്‌ക്കെതിരേ പോരാടുന്നതിനുള്ള കനത്ത ഭാരം യുഗാണ്ടയ്ക്ക് പേറേണ്ടിവന്നിട്ടുണ്ട്. അതായത്, ആഫ്രിക്കൻ യൂണിയൻ ദൗത്യങ്ങൾക്ക് യുഗാണ്ട ദീർഘകാലം നൽകിയ സേവനങ്ങൾക്കുള്ള സുരക്ഷാലാഭവിഹിതം എന്ന നിലയ്ക്കാണ് മുഹൂസി പണം ആവശ്യപ്പെട്ടിരിക്കുന്നത്.തന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തപക്ഷം ഒരുമാസത്തിനകം നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും മുഹൂസി ഭീഷണി മുഴക്കിയിട്ടുണ്ട്. യുഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ തുർക്കിയുടെ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും എന്നിങ്ങനെയാണ് ഭീഷണി.ഇതാദ്യമായല്ല മുഹൂസി ഇത്തരം വിചിത്രമായ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. 2022-ൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കാൻ നൂറ് അങ്കോലെ പശുക്കളെ നൽകാൻ തയ്യാറാണെന്ന വാഗ്ദാനവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. നിരസിക്കുന്നപക്ഷം റോം പിടിച്ചെടുക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.

മാത്രമല്ല, സമീപരാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി രണ്ടാഴ്ചയ്ക്കുള്ളിൽ പിടിച്ചെടുക്കുമെന്നും 2022-ൽ ഭീഷണി മുഴക്കി. ഈ പ്രസ്താവനയ്ക്ക് അദ്ദേഹത്തിന്റെ പിതാവു കൂടിയായ മുസെവെനിക്ക് കെനിയയോട് ക്ഷമാപണം നടത്തേണ്ടിവരികയും ചെയ്തിരുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *