Tuesday, 27 October 2026
|
വയനാട് • കേരളം
TRENDING
▶ ഒക്ടോബർ 27 ലോക ഓഡിയോ വിഷ്വൽ പൈതൃക ദിനം: (World Day for Audiovisual Heritage) ▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു ▶ ഒക്ടോബർ 25 അന്താരാഷ്ട്ര കലാകാര ദിനം (INTERNATIONAL Artist’s DAY) ▶ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ▶ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം ▶ ഒക്ടോബർ 27 ലോക ഓഡിയോ വിഷ്വൽ പൈതൃക ദിനം: (World Day for Audiovisual Heritage) ▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു ▶ ഒക്ടോബർ 25 അന്താരാഷ്ട്ര കലാകാര ദിനം (INTERNATIONAL Artist’s DAY) ▶ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ▶ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

മില്‍മ പാലിന്റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും. ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ 29ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. വിലവര്‍ധിപ്പിക്കാന്‍ അനുമതി തേടി ബോര്‍ഡ് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. മൂന്ന് വര്‍ഷമായി വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

പാലിന് ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യത്തില്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. വില വര്‍ധനയില്‍ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് നടപടി.

വില വര്‍ധന നടപ്പാക്കുന്നതിനായി ബോര്‍ഡ് നേരത്തെ നല്‍കിയ കത്തിന് വ്യക്തമായ മറുപടി സര്‍ക്കാരില്‍ നിന്ന് കിട്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ കൂടി ഭാഗമായാണ് മറുപടി വൈകിയതെന്നാണ് ബോര്‍ഡ് ചെയര്‍മാന്റെ നിലപാട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *