Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

ഭക്ഷണത്തിൽ പാറ്റകൾ, ചത്ത എലികൾ, ചർമരോഗം ബാധിച്ചു; മറാത്തി ബിഗ് ബോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മറാത്തി പതിപ്പിനെതിരെ മത്സരാർഥിയായിരുന്ന നടി സൊനാലി റൗട്ട്. ഗുരുതരമായ ആരോപണങ്ങളാണ് സൊനാലി മറാത്തി ബിഗ് ബോസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഷോയിൽ പങ്കെടുക്കവെ താൻ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ നേരിട്ടുവെന്ന് കാണിച്ച് ബിഗ് ബോസ് നിർമാതാക്കൾക്ക് സൊനാലി വക്കീൽ നോട്ടീസ് അയച്ചുവെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ടാണ് താൻ ബിഗ് ബോസിൽ തുടർന്നത്. ബിഗ് ബോസ് ഹൗസിലെ വൃത്തിഹീനമായ സാഹചര്യം കാരണം തനിക്ക് സ്‌കാബീസ് എന്നറിയപ്പെടുന്ന ചർമപ്രശ്‌നമുണ്ടായെന്നും സൊനാലി പറയുന്നു. ഇതേത്തുടർന്ന് കൈകൾ, കാലുകൾ, പുറം തുടങ്ങി ശരീരത്തിന്റെ വിവധ ഭാഗങ്ങളിലുണ്ടായ പാടുകളുടെ ദൃശ്യങ്ങൾ നടി അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിൽ തന്നെയാണ് ബിഗ് ബോസ് ഹൗസിലെ പ്രശ്‌നങ്ങളും അവർ വിശദീകരിച്ചത്.അടുക്കളയിൽ നിറയെ എലികളാണ്. അവ ഭക്ഷ്യവസ്തുക്കൾ തിന്നുതീർക്കുന്നു. ഭക്ഷണത്തിൽ നിന്ന് പാറ്റകൾ പുറത്തുവന്നു. ഒരു ശിക്ഷയെന്ന പോലെ 17 മത്സരാർഥികൾക്കായി ഒറ്റ ശുചിമുറിയാണുള്ളത്. അതിനുള്ളിൽ വെച്ച് ആളുകൾ പുകവലിക്കും, ഭക്ഷണം കഴിക്കും. നിറയെ മാലിന്യങ്ങളും ചത്ത എലികളുമാണ്. നാപ്കിനുകളും ടവ്വലുകളും വേണ്ടത്ര ഇല്ലാത്തത് കാരണം മറ്റുള്ളവരുടെ പക്കൽ നിന്ന് വാങ്ങി ഉപയോഗിക്കേണ്ടിവന്നുവെന്നും സൊനാലി റൗട്ട് പറഞ്ഞു.’പുറമെ കാണുന്ന ഗ്ലാമറിനപ്പുറം ചൂഷണത്തിന്റെ ഇരുണ്ട യാഥാർഥ്യമാണ് അവിടെയുള്ളത്. ബിഗ് ബോസ് മറാത്തി പതിപ്പിന്റെ ആറാം സീസണിൽ ഞാൻ പ്രവേശിച്ചത് അവരിൽ അർപ്പിച്ച വിശ്വാസത്തോടെയാണ്. എന്നാൽ അവിടെ നിന്ന് തിരികെ വരുന്നത് പകർച്ചവ്യാധിയുമായാണ്. അവരെ കൊണ്ട് ഉത്തരം പറയിക്കേണ്ട സമയമായിരിക്കുകയാണ്.’ -ഇതാണ് സൊനാലി എക്‌സിൽ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

നേരത്തേയും ബിഗ് ബോസ് ഹൗസിലെ മോശം സാഹചര്യത്തെ കുറിച്ച് സൊനാലി തുറന്നുപറഞ്ഞിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യമാണ് ഹൗസിലുള്ളത്. വലിയ എലികൾ എത്തി അടുക്കളയിലെ ഭക്ഷ്യവസ്തുക്കൾ തിന്നും. അതിന്റെ ബാക്കി ഉപയോഗിച്ചാണ് മത്സരാർഥികൾക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടാക്കുക. വാരാന്ത്യങ്ങളിൽ എൻഡമോൾ പ്രൊഡക്ഷൻ നൽകുന്ന ഭക്ഷണത്തിൽ നിന്ന് പാറ്റകൾ പുറത്തുവരും. പലപ്പോഴും താൻ പട്ടിണി കിടന്നിട്ടുണ്ടെന്നും സൊനാലി പറയുന്നു.മതിയായ ഭക്ഷണമോ ഉറക്കമോ ഇല്ലായിരുന്നു. മൈക്രോവേവ് അവൻ, ക്ലോത്ത് ഡ്രൈയർ തുടങ്ങിയ ഉപകരണങ്ങൾ ബിഗ് ബോസ് ഹിന്ദി പതിപ്പിൽ ഉപയോഗിച്ചവയായിരുന്നു. സ്റ്റിക്കറുകൾ അതിൽ കാണാമായിരുന്നു. ഉപകരണങ്ങൾ വൃത്തിയില്ലാത്തതും കൃത്യമായി പരിപാലിക്കപ്പെടാത്തതുമായിരുന്നു. കൂടാതെ നിർമാതാക്കളും താനും തമ്മിലുള്ള കരാർ മറ്റൊരു മത്സരാർഥിയുമായി പങ്കുവെച്ചുവെന്നും ഇത് വിശ്വാസവഞ്ചനയാണെന്നും അവർ ആരോപിച്ചിരുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *