Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്തു; ഇരട്ടപ്പെൺകുട്ടികളെ കൊലപ്പെടുത്തി പിതാവ്, അറസ്റ്റ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കാൻപുർ ∙ പതിനൊന്ന് വയസ്സുളള ഇരട്ടപ്പെൺകുട്ടികളെ കഴുത്തറുത്തു കൊന്ന് പിതാവ്. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. മെഡിക്കൽ റെപ്പായ ശശി രഞ്ജൻ മിശ്രയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാൾ കുടുംബത്തോടൊപ്പം താമസിക്കുന്ന കിഡ്വായ് നഗറിലെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു കൊലപാതകം. ഇയാളെ സംഭവസ്ഥലത്തുനിന്നു പൊലീസ് അറസ്റ്റ് ചെയ്തു.

ഫ്ലാറ്റിൽ മിശ്രയ്ക്കൊപ്പം ഭാര്യ രേഷ്മയും ഇരട്ട പെൺമക്കളും ആറുവയസ്സുള്ള മകനുമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസെത്തിയപ്പോഴാണ് ഫ്ലാറ്റിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടികളെ കണ്ടത്. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ശശി രഞ്ജൻ മിശ്ര സംഭവസ്ഥലത്ത് തന്നെയുണ്ടായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കമ്മിഷണർ രഘുബീർ ലാൽ പറഞ്ഞു.

കൃത്യം നടക്കുമ്പോൾ കുട്ടികളുടെ അമ്മയും സംഭവസ്ഥലത്തുണ്ടായിരുന്നു. പ്രാഥമികാന്വേഷണത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷം ഇവരെ ചോദ്യംചെയ്യും. കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് അമ്മയെ ചോദ്യം ചെയ്ത ശേഷം മാത്രമേ വ്യക്തമാകൂ. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *