Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

കുടിവെള്ളത്തിനായി നെട്ടോട്ടമോടി പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ കുടുംബങ്ങൾ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പച്ചിലക്കാട്: കണിയാമ്പറ്റ പഞ്ചായത്തിലെ 19-ാം വാർഡിലെ പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ശുദ്ധജല വിതരണപദ്ധതികളൊന്നും എത്താത്തതും കിണർ ഇല്ലാത്തതുമാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്.വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കിണറിനെ ആശ്രയിക്കുന്ന ഇവർക്ക് സ്വന്തമായൊരു കിണർ നിർമിച്ചുനൽകാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ശുദ്ധജലവിതരണപദ്ധതികൾക്കും കിണറിനുമായി പലതവണ വാർഡംഗങ്ങളെ സമീപിച്ചിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് ഉന്നതിക്കാർ പറയുന്നത്. അധികൃതരുടെ കനിവ് കാത്തുമടുത്ത ഇവർ സ്വയം കിണർ കുത്തി റിങ് ഇറക്കിയെങ്കിലും ഈ കിണറ്റിൽ ചെളിനിറഞ്ഞ വെള്ളമായതിനാൽ കുടിക്കാൻ സാധിക്കില്ല. 150 മീറ്ററിലേറെ ദൂരത്തുനിന്നും തലച്ചുമടായാണ് ഇവർ വെള്ളം വീടുകളിൽ എത്തിക്കുന്നത്. വേനൽ കനക്കുന്നതോടെ ഈ കിണറ്റിലെ വെള്ളം കുറയുന്നത് ഉന്നതിക്കാരെ കൂടുതൽ പ്രയാസത്തിലാക്കും.ഇവരുടെ വീടുകളുടെ അവസ്ഥയും അതീവ ശോചനീയമാണ്. ശൗചാലയം പോലുമില്ലാത്ത പൊട്ടിത്തകർന്ന വീടുകളിലാണ് ഇവർ കഴിയുന്നത്. ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി കോടികൾ ചെലവഴിക്കുമ്പോഴും കുടിവെള്ളത്തിന് പോലും നെട്ടോട്ടമോടേണ്ടി വരുന്ന സാഹചര്യത്തിൽ, വിനിയോഗിക്കപ്പെടുന്ന ഫണ്ടുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *