പുണെ ∙അവിഹിത ബന്ധം സംശയിച്ചു ഭർത്താവിന്റെ സഹപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ നാൽപത്തിരണ്ടുവയസ്സുകാരി സ്വാതി സാവന്ത് അറസ്റ്റിലായി. ഇവരുടെ ഭർത്താവും ബിജെപി നേതാവുമായ അഭിഭാഷകൻ സഞ‌്ജയ് സാവന്തിനെ കുറ്റകൃത്യം മറച്ചുവച്ചതിന് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പൂനം ദിനേഷ് മന്നിനെ (32) സ്വാതിക്കൊപ്പം മർദിച്ച കൗമാരക്കാരിയായ മകളെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
3 വർഷമായി സഞ്ജയിന്റെ ഓഫിസിൽ സെക്രട്ടറിയാണു പൂനം. കഴിഞ്ഞ ദിവസം ഓഫിസിലെത്തിയ സ്വാതിയും മകളും പൂനത്തെ ചോദ്യം ചെയ്തതോടെ വഴക്കായി. തുടർന്ന്, മാരകായുധങ്ങളും മരത്തടികളും ഉപയോഗിച്ചു ക്രൂരമായി മർദിക്കുകയായിരുന്നു. പൂനം വീട്ടിലെത്താത്തതിനെ തുടർന്ന് ഭർത്താവ് അന്വേഷിച്ചെത്തിയപ്പോഴാണ് അഭിഭാഷകന്റെ ഓഫിസിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.














