Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ഒരു മണിക്കൂറിനുള്ളിൽ തള്ളപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേർന്ന് പിടികൂടിയത് എട്ട് പാമ്പുകളെ!

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ആറ്റിങ്ങൽ ∙ ഒരു മണിക്കൂറിനുള്ളിൽ തള്ളപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേർന്ന് പിടികൂടിയത് എട്ട് പാമ്പുകളെ. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ട് കോണത്ത് കഴിഞ്ഞ ദിവസമാണു സംഭവം. തുമ്പിക്കോട്ട് കോണം ചെല്ലം വീട്ടിൽ നിഷയുടെ വളർത്തു പൂച്ചകളാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുപിടുത്തക്കാരൻ രാജേഷ് തിരുവാമന സ്ഥലത്തെത്തി 3 പാമ്പുകളെകൂടി പിടികൂടി. ഒരു പാമ്പ് രക്ഷപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. നിഷയുടെ വീടിനോട് ചേർന്ന, കാടുവളർന്ന് കിടക്കുന്ന പുരയിടത്തിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. തള്ളപ്പൂച്ച പാമ്പിനെ പിടികൂടി കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിഷ പരിസരം മുഴുവൻ പരിശോധന നടത്തി. ഇതിനിടെ രണ്ട് പൂച്ച കുഞ്ഞുങ്ങളും പാമ്പിനെ പിടികൂടി കൊണ്ടുവരുന്നത് കണ്ടു. അര മണിക്കൂറിനുള്ളിൽ നാല് പാമ്പുകളെ പിടികൂടിയതോടെയാണ് രാജേഷിനെ വിളിച്ചു വരുത്തിയത്. പാമ്പുകൾ ചത്ത നിലയിലായിരുന്നുവെന്നു നിഷ പറഞ്ഞു. അണലി ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. ആറ്റിങ്ങൽ സ്വദേശി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുകളുടെ ശല്യം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *