Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Sultan Bathery

വീടുപണി മുടങ്ങി; ഏഴു വർഷമായി ഷെഡിൽ ദുരിതജീവിതം നയിച്ച് ഒരു ഗോത്രകുടുംബം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

നൂൽപ്പുഴ: മഴനനയാതെ കയറിക്കിടക്കാൻ ഒരിടമെന്ന സ്വപ്നം ഏഴു വർഷം പിന്നിടുമ്പോഴും നൂൽപ്പുഴ പഞ്ചായത്തിലെ കുമ്പ്രംകൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ സിന്ധുവിനും കുടുംബത്തിനും അത് അപ്രാപ്യമായി തുടരുന്നു. പട്ടികവർഗ്ഗ വകുപ്പ് ഏഴു വർഷം മുൻപ് അനുവദിച്ച വീടിന്റെ പണി ഭിത്തി വരെ കെട്ടി നിർത്തിയതോടെയാണ് അഞ്ചുപേരടങ്ങുന്ന ഈ കുടുംബം താൽക്കാലിക ഷെഡിൽ ദുരിതത്തിലായത്.പണി പൂർത്തിയാക്കാമെന്ന് പറഞ്ഞ് കരാറുകാരൻ മുങ്ങിയതോടെ സിന്ധുവും ഭർത്താവ് രവിയുംവിദ്യാർത്ഥികളായ മൂന്ന് മക്കളും പുല്ലുമേഞ്ഞ കൂരയിലാണ് വർഷങ്ങളായി കഴിയുന്നത്.മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഈ ഷെഡിൽ വൈദ്യുതി പോലുമില്ലാത്തതിനാൽ കുട്ടികളുടെപഠനവും വലിയ പ്രതിസന്ധിയിലാണ്. വീടുപണി തീരാത്തതിനാൽ വൈദ്യുതി കണക്ഷൻലഭിക്കാത്ത സാഹചര്യമാണുള്ളത്.പഞ്ചായത്തധികൃതർക്കും ട്രൈബൽ വകുപ്പിനും പലതവണ പരാതി നൽകിയിട്ടും വീടിന്റെമേൽക്കൂരയെങ്കിലും വാർത്തുനൽകാൻ നടപടിയുണ്ടായില്ലെന്ന് സിന്ധുപറയുന്നു. കരാറുകാരനെ ഫോണിൽ പോലും ലഭിക്കാത്ത സ്ഥിതിയാണ്. വർഷങ്ങൾകഴിഞ്ഞതിനാൽ അനുവദിച്ച പഴയ തുക ഉപയോഗിച്ച് പണി തീർക്കാൻകഴിയില്ലെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ, സംഭവത്തിൽ ഫയലുകൾപരിശോധിച്ചുവരികയാണെന്നും കരാറുകാരനെ കണ്ടെത്തി ചർച്ചനടത്തി പണി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്നും വാർഡംഗം സുമാ പ്രമോദ്അറിയിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *