Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. പ്രതികളായ ആറ് പേരും കൊലക്കുറ്റം നടത്തിയവരാണ് അതുകൊണ്ട് തന്നെ കാരുണ്യം പാടില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികൾക്ക് പ്ലസ് വൺ അഡ്മിഷന് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു എന്നാൽ ഇതിൽ ഷഹബാസിന്റെ കുടുംബം എതിർപ്പ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് പ്ലസ് വൺ അഡ്മിഷൻ എടുക്കാനായി കോടതി ഒരു ദിവസം മാത്രമായി നൽകിയത്. പൊലീസിന്റെ സംരക്ഷണത്തിലായിരുന്നു അന്ന് വിദ്യാർഥികൾ അഡ്മിഷൻ എടുക്കാനായി ജുവനൈൽ ഹോമിൽ നിന്ന് പോയിരുന്നത്. നേരത്തെ, പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും തുടര്‍പഠനത്തിന് അവസരമൊരുക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വിദ്യാർഥികൾ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പാക്കാനായി 50000 രൂപ ബോണ്ട് രക്ഷിതാക്കൾ സത്യവാങ്മൂലമായി കോടതിയിൽ നൽകണം. പ്രതികളെ സ്വാധീനിക്കരുതെന്നും ജാമ്യ വ്യവസ്ഥയിൽ ഉണ്ട്. അതേസമയം, വിദ്യാർഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2025 ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഷഹബാസിനെ ക്രൂരമായി ആറ് വിദ്യാർത്ഥികൾ ചേർന്ന് നഞ്ചക്ക് ഉപയോഗിച്ച് മര്‍ദിച്ച് കൊലപെടുത്തിയത്. ഗുരുതരമായി തലച്ചോറിലടക്കം ഷഹബാസിന് പരുക്കേറ്റിരുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *