Kerala

ബത്തേരിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

സുൽത്താൻബത്തേരി : ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി പരിധിയിലെ സുൽത്താൻ ബത്തേരി ടൗൺ മേഖലകളിൽ ആരോഗ്യവകുപ്പിൻ്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾ ബാറുകൾ,റിസോർട്ടുകൾ,മറ്റു ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.മാലിന്യങ്ങൾ കൃത്യമായി പരിപാലിക്കാതെയും, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും, ആവശ്യമായ ആരോഗ്യ പരിശോധനകൾ നടത്താതെ ജോലി ചെയ്യുന്നതും മറ്റുമായ കാരണങ്ങൾക്ക് നാല് സ്ഥാപനങ്ങൾക്ക് നിയമാനുസൃതമായ നോട്ടീസ് നൽകി. കേന്ദ്ര പുകയില നിരോധന നിയമപ്രകാരം മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി. മുഴുവൻ സ്ഥാപനങ്ങൾക്കും ആവശ്യമായ കർശന നിർദ്ദേശങ്ങൾ നൽകി. പരിശോധനയ്ക്ക് ചിതലയം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം പ്രഭാകരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാബു എം വി, നൗഷ എം പി, അബ്ദു കെ. എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.