Uncategorized

പണവും പൗരത്വവും വാഗ്ദാനം; പാക്കിസ്ഥാന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

കൊൽക്കത്ത ∙ ‌പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ കൊൽക്കത്ത സ്വദേശി അറസ്റ്റിൽ. കൊൽക്കത്ത സ്വദേശിയായ സഫർ റിയാസാണ് (റിസ്‌വി) അറസ്റ്റിലാണ്. തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ എൻഐഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യക്കെതിരായ ഭീകരവാദ ഗൂഢാലോചനയുടെ ഭാഗമായി ഇയാൾ രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങൾ പാക്ക് രഹസ്യന്വേഷണ ഉദ്യോഗസ്ഥർക്ക് രഹസ്യമായി കൈമാറി വരികയായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത, ഒഫിഷ്യൽ സീക്രട്ട്സ് ആക്ട്, യുഎപിഎ എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ നേരത്തേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

കോടതിയിൽ സഫറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് എൻഐഎ സംഘം പിടികൂടൂന്നത്. എൻഐഎ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒരു പാക്കിസ്ഥാൻ സ്വദേശിയെയാണ് വിവാഹം കഴിച്ചതെന്ന് കണ്ടെത്തി. 2005 മുതൽ സഫർ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു. ഇത്തരം ഒരു സന്ദർശനത്തിനിടെയാണ് പാക്ക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സമീപിക്കുന്നതും ചാരപ്രവർത്തനത്തിനായി വലയിലാക്കുന്നതും. പണവും ഒപ്പം പാക്കിസ്ഥാൻ പൗരത്വവും വാഗ്ദാനം ചെയ്താണ് ഇയാളെക്കൊണ്ട് ഇന്ത്യക്കെതിരെ ചാരപ്രവർത്തനം നടത്തിച്ചിരുന്നതെന്ന് എൻഐഎ പ്രസ്താവനയിൽ അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.