മാനന്തവാടി: മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അരുൺകുമാർ ആർ-ഉം പാർട്ടിയും ബാവലി റോഡിൽ നടത്തിയ വാഹന പരിശോധനയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 4.248 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ അനിൽകുമാർ കെ (34), മേഘ്ന ജി.കെ ബിന്ദു എന്നിവരെ പ്രതിയാക്കി എക്സൈസ് എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു.














