ഹൈദരാബാദ്: ആറാം നിലയിൽ നിന്ന് കുഞ്ഞി-നെയുമെടുത്ത് താഴേക്ക് ചാടിയ 37കാരി മരിച്ചു. ആറു മാസം പ്രായമുള്ള കുഞ്ഞ് ചെറിയ പരു-ക്കുകളോടെ അദ്‌ഭുതകരമായി രക്ഷപെട്ടു. ഹൈ-ദരാബാദിലാണ് സംഭവം. ഐടി കമ്പനി ജീവന-ക്കാരിയായ ഇഷ സഹുവാണ് മരിച്ചത്. താഴേക്കു വീഴും മുൻപേ സുരക്ഷയ്ക്കായി കെട്ടിയിരുന്ന പാളിയിൽ തട്ടിയതിനാലാണ് കുഞ്ഞ് രക്ഷപെട്ടത്. സമീപവാസികൾ ഉടനടി കുട്ടിയെ ആശുപത്രിയി-ലെത്തിച്ചു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. പരി-ക്കുകളുണ്ടെങ്കിലും കുട്ടി അപകടനില തരണം ചെയ്തതായി ഡോക്റ്റർമാർ പറയുന്നു.മധ്യപ്രദേശ് സ്വദേശിയായ ഇഷ 11 വർഷം മുൻ-പാണ് വിവാഹിതയായത്. ഇരുവരും സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭർത്താവി-നും രണ്ടു പെൺമക്കൾക്കും മറ്റു കുടുംബാംഗ-ങ്ങൾക്കുമൊപ്പമാണ് ഹൈദരാബാദിൽ താമസിച്ചിരുന്നത്.മൂത്ത മകൾക്ക് എട്ടു വയസാണ് പ്രായം. ഇളയ കുട്ടിയെ പ്രസവിച്ചതിനു പിന്നാലെ ഇഷ പ്രസവാ-നന്തര വിഷാദത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചിരു-ന്നുവെന്നും മാസങ്ങളോളമായി ഉറക്കമില്ലായിരു-ന്നുവെന്നും ഉത്കണ്ഠ അലട്ടിയിരുന്നെന്നും പൊ-ലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകിട്ട് 3.45നാണ് യുവതി കുട്ടിയുമായി താഴേക്ക് ചാടിയത്.














