Sultan Bathery

ബത്തേരിയിൽ വൻ ഹാൻസ് വേട്ട; 6330 പാക്കറ്റ് നിരോധിത പാൻമസാലകളുമായി ബീനാച്ചി സ്വദേശി പിടിയിൽ

സുൽത്താൻ ബത്തേരി : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ നടന്ന പരിശോധനയിൽ വൻ ഹാൻസ് ശേഖരം പിടികൂടി. ബീനാച്ചി എക്സ് സർവീസ് മെൻ കോളനിയിലെ മുത്തങ്ങയിൽ എം.ഹാരിസി (39)ന്റെ വീട്ടിൽ നിന്നാണ് 6330 പാക്കറ്റ് ഹാൻസ് ശേഖരവും പാൻ മസാലയും പോലീസ് പിടിച്ചെടുത്തത്.അതീവ രഹസ്യമായാണ് ഹാരിസ് വീട്ടിൽ ലഹരിമരുന്ന് ശേഖരിച്ചിരുന്നത്. കിടപ്പുമുറിയിലെ അലമാര വെച്ച് മറച്ച നിലയിൽ തറയ്ക്ക് താഴെ നിർമ്മിച്ച രഹസ്യ അറയിൽ നിന്നാണ് 5615 പാക്കറ്റ് ഹാൻസ് കണ്ടെടുത്തത്. കൂടാതെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്‌തിരുന്ന കെ.എൽ 11 ബി.ഇ 0087 നമ്പർ ക്വിഡ് കാറിൽ നിന്ന് 750 പാക്കറ്റും, കെ.എൽ 56 വൈ 3418 നമ്പർ സ്കൂട്ടറിൽ നിന്ന് 45 പാക്കറ്റും പോലീസ് കണ്ടെടുത്തു.ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായാണ് റെയ്‌ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി ഉൽപ്പന്നങ്ങളുടെ വിപണനത്തിനെതിരെ ജില്ലയിൽ പോലീസ് പരിശോധന കൂടുതൽ കർശനമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.