കൽപ്പറ്റ: ജില്ലയിൽ കഴിഞ്ഞ ദിവസവും കൂടുതൽ മഴ ലഭിച്ചത് വാളാംതോട്. ജൂൺ 16 നു രാവിലെ 8 മുതൽ ജൂൺ 17 നു രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വാളാംതോടിൽ കൂടുതൽ മഴ ലഭിച്ചതായി സ്ഥിതീകരിച്ചത്. 24 മണിക്കൂറിൽ 222 മില്ലിമീറ്റർ മഴയാണു പ്രദേശത്തു ലഭിച്ചത്. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എഡബ്ലിയുഎസിലാണ് ഏറ്റവും കുറവ് മഴ. 1 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്.