വെണ്ണിയോട് പടിഞ്ഞാറത്തറ റൂട്ടിൽ വാളാലിൽ വാഹനാപകടം. സ്വകാര്യ ബസ്സും ടെമ്പോ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്ക്. ‘ 11 മണിയോടെയായിരുന്നു അപകടം. ടെമ്പോ ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.