മാനന്തവാടി ബസ്‌സ്റ്റാൻ്റ് പരിസരത്ത് ഗതാഗതകുരുക്ക് തുടർക്കഥയാകുന്നു. മാനന്തവാടി ബസ് സ്റ്റാൻ്റ് മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ദിവസേന ട്രാഫിക് ബ്ലോക്ക് പതിവായി മാറിയിരിക്കുകയാണ്. ബസ് സ്റ്റാൻ്റിലേക്ക് ബസുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് കാരണം ബ്ലോക്ക് തുടർക്കഥയായ ഭാഗത്ത് യാതൊരു നിയന്ത്രണവുമില്ലാത്ത നിരവധിഓട്ടോറിക്ഷകൾ റോഡിനുഇരു ഭാഗത്തും പാർക്ക് ചെയ്യുന്നതും കാരണവും കൂടാതെ ടൂറിസ്റ്റ് ടാക്സികൾ പാർക്ക് ചെയ്യുന്നതു കാരണവും യാത്രക്കാർക്കും സ്കൂൾവാഹനങ്ങൾക്കും ആംബുലൻസുകൾക്കും സമയനഷ്ടം ഉണ്ടാവുകയാണ്.
കോടതി സമുച്ചയം,മിനി സിവിൽസ്റ്റേഷൻ,താലുക്ക് ഓഫീസ്,പോലീസ് സ്റ്റേഷൻ ട്രഷറി .ട്രൈബൽ ഓഫീസ് തുടങ്ങി നിരവധി സർക്കാർഓഫീസുകൾ പ്രവർത്തിക്കുന്ന ഭാഗത്ത് നിരന്തരമുണ്ടാകുന്ന ഗതാഗതകുരുക്ക് ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.മേൽകാര്യത്തിൽ പരാതികളുണ്ടായിട്ടും മുൻസിപാലിറ്റി അധികൃതർ,പോലീസ് എന്നിവരുടെഭാഗത്ത് നിന്നും യാതൊരു നടപടികളുമുണ്ടായിട്ടില്ല