Listen live radio
നിരീക്ഷണത്തില്‍ 204 പേര്‍ കൂടി
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 204 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 931 ആയി. ഇതില്‍ കോവിഡ് സ്ഥിരീകരിച്ച 4 പേര്‍ അടക്കം എട്ട് പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വ്യാഴാഴ്ച്ച 60 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 588 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 514 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 64 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 668 സര്‍വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 309 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 359 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പത്ത് കോവിഡ് കെയര്‍ സെന്ററുകളിലായി 190 പേരുണ്ട്. ജാഗ്രതാ സമിതികള്‍ പഞ്ചായത്തുകളിലെ മാപ്പിംഗ് പൂര്‍ത്തീകരിക്കാത്തതിനാല്‍ പല പഞ്ചായത്തുകളിലേക്കുമുളള ആളുകളെ നിലവില്‍ ഒന്നിച്ചാണ് താമസിപ്പിച്ചിരിക്കുന്നത്. മാപ്പിംഗ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ആളുകളെ അതത് പഞ്ചായത്തുകളിലെ സെന്ററുകളിലേക്ക#് മാറ്റുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ നിന്നുളളവരെയും ഇത്തരത്തില്‍ അയക്കും.