സർക്കാർ സ്കൂളുകളിലെ ഭക്ഷണശാലകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുമെന്ന് പട്ടികജാതി-പട്ടിക വർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. നീർവാരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിക്കലും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ സർക്കാർ സ്കൂളുകൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വരികയാണെന്നും ഇനി വേണ്ടത് ഗുണ നിലവാരമുള്ള വിദ്യാഭ്യാസമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നീർവാരം ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് എം എസ് സനീഷ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ്, പനമരം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ നിഖില പി ആൻ്റണി, പനമരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ജെയിംസ് കാഞ്ഞിരത്തിങ്കൽ, കല്യാണി ബാബു, മാനന്തവാടി എഇഒ എം സുനിൽ കുമാർ, മാനന്തവാടി ഉച്ചഭക്ഷണ പദ്ധതി ഓഫീസർ പി സി സന്തോഷ്, പ്രിൻസിപ്പാൾ ഇൻ ചാർജ് ടി എം സന്തോഷ്, എച്ച്എസ്എസ് സീനിയർ അസിസ്റ്റൻ്റ് സജി ജെയിംസ്. എച്ച്എസ് സീനിയർ അസിസ്റ്റന്റ് ടി വി ശ്രീജ, നീർവാരം ജിഎച്ച്എസ്എസ് പ്രധാനധ്യാപിക ട്രീസ കെന്നി ഫെർണാണ്ടസ്, ജിഎച്ച്എസ്എസ് എസ്എംസി ചെയർമാൻ കെ എസ് പ്രദീഷ്, എംപിടിഎ പ്രസിഡൻ്റ് എൻ ജലജ, കെ എ ഫിലോമിന തുടങ്ങിയവർ സംസാരിച്ചു.