കൊല്ലം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍(13)ണ് മരിച്ചത്. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലാണ് സംഭവം.കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ നിന്ന് കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കവെയായിരുന്നു അപകടം. വൈദ്യുതി ലൈന്‍ താഴ്ന്നാണ് കിടക്കുന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പ്രദേശവാസികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.