Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

പഴയ ഓർമകളിലേയ്ക്ക് ഒന്ന് ഗിയർ മാറ്റിയാലോ ? തലസ്ഥാന റോഡുകളിൽ വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

*തിരുവനന്തപുരം :* തലസ്ഥാനത്തിന്റെ നഗരവീഥികളെ ഗൃഹാതുരമാക്കാൻ വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി. പഴയകാല സ്മരണകൾ ഉണർത്തി കെഎസ്ആർടിസിയുടെ “ബസ് ഗ്രീൻ’ പഴയ മോഡൽ സിറ്റി ബസുകളാണ് നിരത്തിൽ സജീവമാകുന്നത്. 1950-60 കാലഘട്ടത്തിൽ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ് “കോമറ്റ്’ മോഡൽ ബസുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുതിയ ബസിന്റെ രൂപകൽപ്പന.ആനവണ്ടി എന്നത് യാത്രാസൗകര്യം എന്നതിനപ്പുറത്തേയ്ക്ക് മലയാളികൾക്ക് ഒരു പ്രത്യേക വികാരമാണ്. ആ വികാരങ്ങൾക്ക് ഗതകാല പ്രൗഢിയുടെ നഗരിമ ചാർത്തുകയാണ് കെഎസ്ആർടിസി. 1950-60 കാലഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ് “കോമറ്റ്’ മോഡൽ ബസുകളാണ് പഴമയുടെ പുതുമയുമായി നിരത്ത് കീഴടക്കാൻ എത്തുന്നത്.പുതിയ ബസിന്റെ എൻജിനും ഷാസിയും നിലനിർത്തി ബോഡിയിൽ പൂർണമായും മാറ്റം വരുത്തിയാണ് പഴയ രൂപം കൊണ്ടുവന്നത്. സൈഡ് കർട്ടനുകളും പഴയ മോഡൽ സീറ്റുകളും പഴയ കെഎസ്ആർടിസി എംബ്ലവും പുനർനിർമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ എൻജിനിയർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെക്കാനിക്കൽ വിഭാഗമാണ് ഈ വിസ്മയത്തിന് പിന്നിൽ. ഫ്ലാഗ്‌ ഓഫും ട്രയൽ റണ്ണും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർവഹിച്ചു.ആദ്യഘട്ടത്തിൽ കിഴക്കേകോട്ട മുതൽ പേരൂർക്കട വരെ സാധാരണ സർവീസായാണ് വിന്റേജ് ബസ് ഓടിക്കുന്നത്. ജനങ്ങളുടെ പ്രതികരണം നോക്കി പിന്നീട് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാക്കി മാറ്റും. സിനിമാ ഷൂട്ടിങ്ങിനും വിവാഹ ഫോട്ടോ ഷൂട്ടിനും ഒക്കെയായി ബസ് വിട്ടുനൽകാനും പദ്ധതിയുണ്ട്. ഒരു കാലഘട്ടത്തിന്റെ ഗൃഹാതുരതയുമായി എത്തുന്ന വിന്റേജ് ആനവണ്ടി യാത്രക്കാർ ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *