ശാസ്താംകോട്ട ∙ സ്കൂളിൽ വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് മിഥുന്റെ മരണം അമ്മ സുജയോട് രാത്രി വിഡിയോ കോളിലൂടെ അറിയിച്ചു. നാലു മാസം മുൻപ് കുവൈത്തിലേക്കു പോയ സുജയോട് എങ്ങനെ വിവരം പറയും എന്നറിയാതെ ബന്ധുക്കൾ ഏറെ കുഴങ്ങിയിരുന്നു. കുവൈത്തിൽ ജോലി ചെയ്യുന്ന സുജ തൊഴിലുടമകൾക്കൊപ്പം തുർക്കിയിലേക്കു പോയിരിക്കുകയാണ്. അവിടെനിന്ന് നേരിട്ടു നാട്ടിലേക്കെത്താൻ കഴിയുമോയെന്ന് അറിയില്ല. അതുകൊണ്ട് സുജ എന്ന് എത്തുമെന്ന് വ്യക്തമല്ല. സുജ എത്തിയശേഷമാകും സംസ്കാരം.
സ്കൂൾ ഷെഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനിൽ മനുവിന്റെയും സുജയുടെയും മകനുമായ മിഥുൻ മനു (13) ഷോക്കേറ്റു മരിച്ചത്.