മേപ്പാടി: കാപ്പംകൊല്ലിയില്‍ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. 19,80 ഹോട്ടലിന് സമീപമാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പെരുമ്പാവൂരിലേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറി കാപ്പംകൊല്ലി ഇറക്കത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു.
ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പുറ്റാട് നിന്നും തടി കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. നിയന്ത്രണംവിട്ട ലോറി റോഡരികിലെ ഡ്രൈനേജ് മറികടന്ന് തോട്ടത്തിലേക്ക് ഇടിച്ചു കയറി. ഇവിടെവച്ച് ലോറി മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മുന്‍ഭാഗത്തെ രണ്ട് ടയറുകളും ഊരിത്തെറിച്ചു. ഡീസല്‍ ടാങ്ക് തകര്‍ന്നു. വണ്ടിയില്‍ കുടുങ്ങിക്കിടന്ന നിലമ്പൂര്‍ സ്വദേശികളായ ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്തി. രണ്ടുപേര്‍ക്കും കാര്യമായ പരിക്കുകള്‍ ഇല്ല. മേപ്പാടി പോലീസും സ്ഥലത്തെത്തിയിരുന്നു.