Latest

ലോക കടുവാ ദിനം: അറിയണം പെരിയാറും പറമ്പിക്കുളവും വയനാടും

ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന് രാജ്യത്ത് പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് കടുവാ സംരക്ഷണത്തിനു ടൈഗർ റിസർവ്വുകളും വന്യജീവി സങ്കേതങ്ങള്‍.ജൂലൈ 29 ലോക കടുവാ ദിനം…കടുവകളുടെ സംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്നദിനം. കടുവകളുടെ സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യം ഓര്‍മ്മിക്കിക്കുന്ന ഈ ദിവസം കടുവകള്‍ ഈ കാലത്ത് സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയേയും ശ്രദ്ധയില്‍ പെടുത്തുന്ന ദിനമാണ്.

കടുവകളെ പൊതുവെ അക്രമണകാരികളെന്നാണ് വിലയിരുത്തുന്നതെങ്കിലും അങ്ങോട്ട് പോയി ആക്രമിച്ചാല്‍ മാത്രമേ കടുവകള്‍ തിരികെ അക്രമിക്കാറുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യംഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന് രാജ്യത്ത് പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് കടുവാ സംരക്ഷണത്തിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന പ്രത്യേക വന്യജീവി സങ്കേതങ്ങള്‍.പ്രോജക്ട് ടൈഗര്‍ പദ്ധതിയും പദ്ധതി ഇന്ത്യയിൽ എകോപിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രലായത്തിൻ്റെ നേതൃത്വത്തിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയാണ്. കടുവകളെ സംരക്ഷിക്കുന്നതിനായി പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ടൈഗര്‍.

1973 ലാണ് പ്രോജക്ട് ടൈഗര്‍ ആരംഭിച്ചത്.ഇന്ത്യയിലാകെ 530 കടുവാ സംരക്ഷണ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് മൂവായിരത്തോളം കടുവകളാണ് ഇന്ത്യയിലുള്ളത്.ഹെയിലി നാഷണല്‍ പാര്‍ക്ക് ഇന്ത്യയിലെ ആദ്യ കടുവാ സംരക്ഷണ കേന്ദ്രമാണ് ഹെയിലി നാഷണല്‍ പാര്‍ക്ക്. ഇന്നിത് ജിം കോർബെറ്റ് ദേശീയോദ്യാനം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നും കൂടിയാണിത്. 1913 ൽ ഇവിടെ 40000 കടുവകൾ ഉണ്ടായിരുന്നു. പിന്നീട് 1970 ആയപ്പോഴേക്കും 2000 ആയി ചുരുങ്ങി. ഇതിനെ തുടര്‍ന്നാണ് 1973 ഏപ്രിൽ ഒന്നിന് പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കമായത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ള സംസ്ഥാനമാണ് മധ്യ പ്രദേശ്. എട്ട് കടുവാ സംരക്ഷന്‍ കേന്ദ്രങ്ങളാണ് മധ്യ പ്രദേശില്‍ മാത്രമുള്ളത്. ബാന്ധവ്ഗഡ്, ബോധി-സത്പുര കടുവാ സംരക്ഷണ കേന്ദ്രം, കന്‍ഹാ, പന്നാ ടൈഗര്‍ റിസര്‍വ്വ്, പെഞ്ച് ടൈഗര്‍ റിസര്‍വ്വ്, മേല്‍ഘട്ട് ടൈഗര്‍ റിസര്‍വ്വ്, ടടോബാ അന്ധാരി ടൈഗര്‍ റിസര്‍വ്വ് എന്നിവയാണവ.

ഏറ്റവും ചെറിയ കടുവാ സംരക്ഷണ കേന്ദ്രമാണ് പെഞ്ച്. കേരളത്തിലെ പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രംഇന്ത്യയിലെ പ്രധാനപ്പെട്ട കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രം. 1978 ലാണ് വന്യജീവി സങ്കേതമായിരുന്ന പെരിയാറിനെ കടുവാ സംരക്ഷണ കേന്ദ്രമായി മാറ്റുന്നത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിട്ടാണ്‌ പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്‌. പമ്പാനദി, പെരിയാർ എന്നീ നദികളാണ്‌ പ്രദേശത്തുള്ളത്‌. അന്‍പതിലധികം കടുവകള്‍ ഇവിടെ കാണപ്പെടുന്നുണ്ട് എന്നാണ് കരുതുന്നത്. ഈ പ്രദേശം കട്ടിയുള്ള കനത്ത കാടുകളാല്‍ സമ്പന്നമായതിനാല്‍ കടുവകളെ നേരിട്ട് കാണുക എന്നത് തീര്‍ത്തും അസാധ്യമായ ഒരു കാര്യമാണ്. ആന സംരക്ഷണ കേന്ദ്രം കൂടിയാണിത്.പറമ്പിക്കുളം വന്യജീവി സങ്കേതംകേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ കേന്ദ്രമാണ് പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വന്യജീവി സങ്കേതം. പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി ആണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 2010 ഫെബ്രുവരി 19-നാണ് ഇത് കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത്.ആനകളുടെ താവളമായ ഇവിടം സഞ്ചാരികളടെ പ്രിയപ്പെട്ട വന്യജീവി സങ്കേതം കൂടിയാണ്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് ഇവിടേക്ക് കടക്കുവാന്‍ സാധിക്കുക.തൂണക്കടവ് അണക്കെട്ട്, ആനമല വന്യജീവി സങ്കേതം, ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം തുടങ്ങിയവ ഇവിടെയെത്തില്‍ പോകുവാന്‍ സാധിക്കുന്ന ഇടങ്ങളാണ്.

എന്നാൽ കേരളത്തിൽ കടുവകളുടെ എണ്ണത്തിൽ കുടുതൽ വയനാട് വന്യജീവി സങ്കേതം ഉൾപ്പെടുന്ന വയനാട് ജില്ലായ്ലാണ്. വന്യജീവി സങ്കേതത്തിന് പുറമെ നോർത്ത്, സൗത്ത് വയനാട് ഡിവിഷനൻ ഉൾപ്പെടുന്നത് വയനാട്.നാല് വർഷത്തിനിടയിൽ ഏറ്റവും കുടുതൽ കുടുതൽ കടുവകളുടെ സാന്നിദ്ധ്യവും വയനാട് ജില്ലയില്ലാണ്. കടുവ സങ്കേതങ്ങളായ പെരിയാർ, പറമ്പിക്കുളം എന്നിവിടങ്ങളിലെ കടുവകളുടെ എണ്ണത്തേക്കൾ കുടുതൽ വയനാട്ടിലാണ്.കേരള കർണാടക തമിഴ്നാട് ബ്രഹ്മഗിരി, രാജീവ് ഗാന്ധി നാഷണൽ പാർക്ക് ,നാഗർ ഹോള, ബന്ദിപ്പുർ, മുതുമല കടുവ സങ്കേതണ്ടളും വയനാടുമായി അതിർത്തി പങ്കിടുന്നുണ്ട്. 2025 ജനുവരി ഒന്നു മുതൽ 2025 ജൂലൈ 7 വരെയുള്ള നാഷണൽ ടൈഗർ കൺസർവേഷൻ അതോതിറ്റിയുടെ കണക്ക് പ്രകാരം 108 കടുവകൾ കൊല്ലപ്പെട്ടു.2022 ൽ 122 എണ്ണവും 2023 ൽ 182 എണ്ണവും 2024 ൽ 126 കടുവകളും കൊല്ലപ്പെട്ടതായണ് കണക്ക്.2025 ലെ കണക്ക് പ്രകാരം ഇതുവരെ മഹരാഷ്ട്രയിൽ 28, മധ്യപ്രദേശിൽ 30, കേരളത്തിൽ 11, അസ്സാമിൽ 10, കർണാടയിൽ 8, ഉത്തരഖണ്ഡിൽ 7, ഉത്തര പ്രദേശ് 4, രാജസ്ഥാൻ 2, ചത്തീസ്ഖഡ്, അന്ധ്രപ്രദേശ് ,തെലുങ്കാന, ഒറീസ എന്നി സംസ്ഥാനങ്ങളിൽ ഒന്ന് മാണ് കൊല്ലപ്പെട്ടത്. സ്വാഭവിക മരണം, വിഷം ഉള്ളിൽ ചെന്നും കെണിയിൽ കുരുങ്ങിയും കടുവകൾ തമ്മിലുള്ള സംഘർഷത്തിലുമാണ് മരണം. ലോകത്തിൽ ഏറ്റവും കടുവകൾ ഇന്ത്യയിലാണ്.3692 .

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.