യുവ തലമുറയെ ലഹരി പിടിമുറുക്കുന്ന സാഹചര്യത്തിൽ നിന്നും ലഹരി വിമുക്ത സമൂഹത്തെ വാർത്തെടുക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹീത,ആശിർവാദങ്ങളോടെ ജെ.എസ്.ഒ.വൈ.എ മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മാരത്തോൺ നടത്തപ്പെടുന്നു…ജെ.എസ്.ഒ.വൈ.എ മാനന്തവാടി മേഖല അധ്യക്ഷൻ ഫാ.ബൈജു മനയത്തിന്റെ അധ്യക്ഷതയിൽ നടത്തുന്ന പരിപാടിയിൽ ബഹുമാനപെട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ. ജെ ഷാജി ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സി.കെ.രത്നവല്ലി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു മാനന്തവാടി ഡി. വൈ.എസ്.പി വി.കെ.വിശ്വംഭരൻ ഫ്ലാഗ് ഓഫ് കർമ്മം നടത്തുന്നു.
മാനന്തവാടി മുൻസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ.ജെ.എസ്.ഒ.വൈ.എ യുടെ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.എൽദോ പനച്ചിയിൽ,സെക്രട്ടറി എൽദോസ് കെ.പി അടങ്ങുന്ന നിരവധി പ്രവർത്തകർ പങ്കെടുക്കുന്ന പരിപാടി ഓഗസ്റ്റ് 10 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് മാനന്തവാടി മുൻസിപ്പൽ ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ചു മാനന്തവാടി നഗരം ചുറ്റി സെന്റ്.ജോർജ് സുറിയാനി പള്ളി അങ്കണത്തിൽ അവസാനിക്കും.