Kerala

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ചെന്നാറയിൽ അലിയാരിന് (58) 20 വർഷം കഠിനതടവ്. 25,000 രൂപ പിഴയും അടയ്ക്കണം.

മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷാണ് ശിക്ഷ വിധിച്ചത്. 2020 ഡിസംബർ 28-നാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ കാവുങ്കര ഭാഗത്ത് പുഴയിൽ ചൂണ്ടയിടാനെത്തിയ 12 വയസ്സുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. കൂടുതൽ മീൻ കിട്ടുന്ന സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർമാരായ എസ്. അജയകുമാർ, എം.എ. മുഹമ്മദ്, കെ.എസ്. ഗോപകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.