തിരുവനന്തപുരം: മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് സുനിൽകുമാറിനെതിരെ പീഡന പരാതി. 2023-ൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മുൻ സൂപ്രണ്ടും മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗം മേധാവിയുമായ സുനിൽകുമാറിനെതിരെയാണ് പരാതി. വിദേശത്ത് ജോലിയുള്ള യുവതിയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം.നിലവിൽ ലീവിലുള്ള ഡോ. സുനിൽകുമാറിനെ മെഡിക്കൽ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, ഇക്കാര്യം പറഞ്ഞ് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി സുനിൽകുമാറിന്റെ കൈയിൽനിന്നും യുവതി പലപ്പോഴായി ലക്ഷങ്ങൾ കൈപ്പറ്റിയതായി ഇയാൾ ആരോപിക്കുന്നു.














