വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കന് പരിക്ക്. തിരുനെല്ലി ബേഗൂര്‍ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന്‍ ( 50) നേരേയാണ് കരടിയുടെ ആക്രമണമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തോല്‍പ്പെട്ടിവന്യജീവി സങ്കേതത്തിലെ ദാസന്‍ഘട്ട ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്താണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ദാസന്‍ഘട്ട ഫോറസ്റ്റ് സെക്ക്ഷനിലെ വനപാലകരാണ് കുമാരനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍എത്തിച്ചത്.
വലതു കാലിന്പരിക്കേറ്റ കുമാരനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.