പുൽപ്പള്ളി:സിപിഐഎം മുള്ളന്‍ കൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിനെതിരെയും, സംഘപരിവാര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ടക്കെതിരെയും പ്രതിഷേധിച്ച് മുള്ളന്‍കൊല്ലി ടൗണില്‍ പ്രതിഷേധ സംഗമവും പൊതുയോഗവും നടത്തി. സിപിഎം വയനാട് ജില്ലാ കമ്മിറ്റിയംഗം എം.എസ് സുരേഷ് ബാബു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സി.പി വിന്‍സന്റ് അദ്ധ്യക്ഷത വഹിച്ചു. കെ.വി ജോബി, അനീഷ്.ബി, കെ.കെ ചന്ദ്രബാബു, ജമുന മര്‍ക്കോസ്, ഉണ്ണികൃഷ്ണന്‍, സി.പി റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി