Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

വയൽ നികത്തലിൽ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് സ്ഥലം മാറ്റം;പിന്നാലെ ഭീഷണി,ഫോൺ സംഭാഷണം പുറത്ത്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മാനന്തവാടി : വയനാട് മാനന്തവാടിയിൽ മണൽ നികത്തലിൽ നടപടിയെടുത്ത വില്ലജ് ഓഫീസറെ തൊണ്ടർനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. പിന്നാലെ വില്ലേജ് ഓഫീസർക്ക് വയൽ നികത്തൽ മാഫിയയുടെ ഫോണിലൂടെയുള്ള ഭീഷണി സംഭാഷണവും പുറത്ത് വന്നു. തന്നെ ഭീഷണിപ്പെടുത്തിയ വയൽ നികത്തൽ മാഫിയാ സംഘത്തിന് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിലേജ് ഓഫീസർ മാനന്തവാടി തഹസിൽദാർക്ക് കത്ത് നൽകിയെങ്കിലും തഹസിൽദാർ ഇത് വരെയും കത്ത് പൊലീസിന് കൈമാറിയിട്ടില്ല എന്നാണ് അറിവ്.

രാഷ്ട്രീയ- വയൽ നികത്തൽ മാഫിയയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് നൽകിയ പരാതി പൊലീസിന് കൈമാറാത്തത് എന്ന് പറയപ്പെടുന്നു. “ഞങ്ങളുടെ കൂടെ ആരാണെന്ന് കൂടി നിനക്ക് അറിയാതെയാവണ്ട, അടുത്തത് താങ്കളെ കാസർഗോഡേക്ക് സ്ഥലമാറ്റും, ഒരുങ്ങിയിരുന്നോ, നേരിട്ട് തന്നെ വന്ന് കാണുമെന്നും” മാണ് വയൽ നികത്തൽ സംഘ തലവന്റെ ഫോണിലൂടെയുള്ള ഭീഷണി. മാനന്തവാടി വള്ളിയൂർക്കാവിൽ അനധികൃതമായി വയൽ നികത്തുകയായിരുന്ന ജെ സി ബി അടക്കമുള്ള വാഹനങ്ങൾ കണ്ടു കെട്ടുകയും നടപടി എടുക്കുകയും ചെയ്ത മാനന്തവാടി വില്ലേജ് ഓഫീസർ രാജേഷ് എസ് രാജേഷ് കുമാറിന് എതിരെയാണ് മണൽ നികത്തൽ മാഫിയയുടെ ഭീഷണി.

കഴിഞ്ഞ ഒൻപത് മാസം മുൻപാണ് രാജേഷ് കുമാർ മാനന്തവാടി വില്ലേജ് ഓഫീസറായി ചുമത്ത ഏറ്റെടുത്തത്. ചുമതല ഏറ്റെടുത്തത് മുതൽ മാനന്തവാടി വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഒട്ടേറെ അനധികൃത പ്രവർത്തനങ്ങളിൽ നടപടി എടുത്തിരുന്നു. മാനന്തവാടി വില്ലേജ് ഓഫിസിലെ ചിലർ തന്നെ ഇത്തരം മാഫിയാ സംഘങ്ങൾക്ക് ഒത്താശ ചെയ്തു നൽകിയിരുന്നു എന്നാണ് പറയപ്പെടുന്നത്. പുതിയ വില്ലേജ് ഓഫീസർ വന്നതോടെ ഇത്തരം ഇടപാടുകൾ നടക്കാതെയായി. മാനന്തവാടി വില്ലേജ് ഓഫീസിലെ പല ഇടപാടുകളും ചില ജീവനക്കാർ തന്നെ വയൽ നികത്തൽ മാഫിയാ സംഘങ്ങൾക്ക് ചോർത്തി നൽകിയിരുന്നതായും സംസാരമുണ്ട്. വില്ലേജ് ഓഫീസറെ തന്നെ നേരിട്ട് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടും, വില്ലേജ് ഓഫീസർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തഹസിൽദാർക്ക് പരാതി നൽകിയെങ്കിലും ഈ പരാതി വതഹസിൽദാർ പൊലീസിന് കൈമാറാത്തതിൽ പരക്കെ പ്രതിഷേധം ഉയരുന്നുന്നുണ്ട്.എന്തായാലും ഈ സംഭവത്തോടെ അനധികൃത വയൽ നികത്തൽ മാഫിയയും- രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടുമാണ് വെളിച്ചത്ത് വരുന്നത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *