Wayanad

വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

കൽപ്പറ്റ: മാനന്തവാടി വില്ലേജ് ഓഫീസർ രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ മണ്ണ് മാഫിയ തന്നെ ഭീഷണിപ്പെടുത്തുന്നതായും സംരക്ഷണം ആവശ്യമുണ്ടെന്നും ആവശ്യപ്പെട്ട് മാനന്തവാടി വില്ലേജ് ഓഫീസിൽ നിന്നും നിന്നും തൊണ്ടർനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലംമാറ്റപ്പെട്ട രാജേഷ് കുമാർ തഹസിൽദാർക്ക് പരാതി നൽകിയിരുന്നു.

തഹസിൽദാർ ഈ പരാതി കലക്ടർക്ക് നൽകിയിരുന്നു. കലക്ടറാണ് അന്യോഷണത്തിന് പോലിസിന് നിർദ്ദേശം നൽകിയത്. മണ്ണ് മാഫിയയുടെ ഭീഷണി സംബന്ധിച്ചാണ് അന്വേഷണം നടത്തുക. മണ്ണെടുപ്പ് തടഞ്ഞ് വാഹനം പിടിച്ചെടുത്തുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളെക്കുറിച്ചും അന്വേഷണം ഉണ്ടാകും. റവന്യു വകുപ്പുതല അന്വോഷണവും നടക്കും.മാനന്തവാടിയിൽ അനധികൃത മണ്ണിടലിന് എതിരെ നടപടിയെടുത്ത വില്ലേജ് ഓഫിസറെ പരസ്യമായി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ മാഫിയാ സംഘത്തിന് എതിരെ നടപടിയെടുക്കാത്തതിൽ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടൽ. വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുക്കണം എന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.