*മന്ത്രി ഒ ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മാംബെ-ചെന്നലാറ- അടിമാലി റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തിക്ക് 10 ലക്ഷം രൂപയുടെയും, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പാടുകാണ-വേമം കോളനി കനാൽ റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തിക്ക് ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി 40 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി കൽപ്പറ്റ ഗവ. എൽപി സ്കൂളിന് ബസ് വാങ്ങുന്നതിന് 18,50,000 രൂപയുടെ ഭരണാനുമതിയും ലഭിച്ചു.