Wayanad

സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ച് നടത്തി

കൽപ്പറ്റ: കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കൃഷിഭവനുകളിലേക്ക് മാർച്ച് നടത്തി.

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, മഴക്കെടുതിയിൽ കൃഷിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില നൽകുക, കർഷക പെൻഷൻ കുടിശ്ശിഖ തീർത്ത് വിതരണം ചെയ്യുക, രാസവള ക്ഷാമം പരിഹരിക്കുകയും വില കുറക്കുകയും ചെയ്യുക, ക്ഷീര കർഷകരുടെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ഇരുപത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പനമരം കൃഷിഭവനു മുൻപിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് ഡി. അബ്ദുല്ല ഹാജി, എസ്.കെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമദ് ഹാജി, പഞ്ചായത്ത് ലീഗ് സെക്രട്ടറി അസീസ് കുനിയൻ, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സൗജത്ത് ഉസ്മാൻ, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഹാജറ പ്രസംഗിച്ചു. സെക്രട്ടറിനാസർ കേളോത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സി.കെ.അബു നന്ദിയും പറഞ്ഞു.വെള്ളമുണ്ട കൃഷി ഭവന് മുന്നിൽ നടത്തിയ ധർണ മണ്ഡലം പ്രസിഡന്റ് മുതിര മായൻ ഉൽഘാടനം ചെയ്തു.കെ.കെ.ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,മോയി ആറങ്ങാടൻ,എ.കെ.ഇബ്രാഹിം,സി.മമ്മുഹാജി,എ.കെ.നാസർ,കെ.കെ.സി.മൈമൂന,റംല മുഹമ്മദ്,കമറുലൈല,സി.ഖാദർ ഹാജി,കൊടുവേരി അമ്മദ്,സി.പി.ജബ്ബാർ,റിൻഷാദ്,പി.ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.