Listen live radio
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദ്യ മരണം

- Advertisement -
കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദ്യ മരണം. 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു മരണം.ദുബായില്‍ നിന്ന് 16നാണ് ഇദ്ദേഹം കൊച്ചിയില്‍ എത്തിയത്. മാര്‍ച്ച് 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ രോഗലക്ഷണങ്ങളെ തുടര്‍ന്നായിരുന്നു ചികിത്സ തേടിയത്. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.