കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല പ്രചാരണം നടത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിലായി. കാപ്പാട് സ്വദേശി സാദിഖ് അവീറിനെയാണ് വടകര സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് ഇയാൾ കേസിനാസ്പദമായ പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.