Listen live radio

ജില്ലയിൽ 458 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.44

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 458 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 280 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.44 ആണ്.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 117727 ആയി. 111929 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 4891 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4173 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

മീനങ്ങാടി 37, മുട്ടിൽ, പൂതാടി 35 വീതം, നെൻമേനി 32, ബത്തേരി 31, അമ്പലവയൽ, മുള്ളൻകൊല്ലി, പുൽപ്പള്ളി 25 വീതം, കൽപ്പറ്റ 24, കണിയാമ്പറ്റ 23, മാനന്തവാടി, മേപ്പാടി, നൂൽപ്പുഴ 22 വീതം, മൂപ്പൈനാട് 13, എടവക, പടിഞ്ഞാറത്തറ, പനമരം 12 വീതം, തവിഞ്ഞാൽ 11, വെള്ളമുണ്ട 10, തരിയോട് 8, പൊഴുതന 7, തിരുനെല്ലി 5, വൈത്തിരി 4, കോട്ടത്തറ, തൊണ്ടർനാട്, വെങ്ങപ്പള്ളി 2 വീതം ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

280 പേർക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 89 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 191 പേരുമാണ് രോഗമുക്തരായത്.

1582 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1582 പേരാണ്. 1029 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 14619 പേർ. ഇന്ന് പുതുതായി 88 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 2314 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 788977 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 786781 എണ്ണത്തിന്റെ ഫലം ലഭിച്ചു. 669054 പേർ നെഗറ്റീവും 117727പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.