Kerala

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ മിശ്രിതം എന്നിവയക്കുള്ള ചെലവ്, തീറ്റപുല്‍കൃഷി, ഫാം ആധുനികവത്കരണത്തിന് ധനസഹായം നല്‍കും.

ഒരു ഫാമിന് പരമാവധി ഒരുലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. ഗുണഭോക്താക്കളെ ജില്ലാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 നകം അപേക്ഷ നല്‍കണം. അപേക്ഷ ഫോം മൃഗാശുപത്രിയില്‍ ലഭിക്കും. ഫോണ്‍- 7907540425.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.