Wayanad

വയനാട്ടിൽ 10,000 കോടിയുടെ എഐ – ഡാറ്റാ സെന്റർ പാർക്ക് വരുന്നു

കൊച്ചി: മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ എൻ.ജി.ഒയുടെ നേതൃത്വത്തിൽ വയനാട്ടിൽ എഐ ആൻഡ് ഡാറ്റാ സെന്റർ പാർക്ക് സ്ഥാപിക്കുന്നു. സൗത്ത് വയനാട്ടിൽ കൽപ്പറ്റയ്ക്കും നിലമ്പൂരിനും ഇടയിലായി 10,000 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെയും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെയും പിന്തുണയോടെ പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലായിരിക്കും പാർക്ക് നിലവിൽ വരികയെന്ന് ഫെഡറേഷൻ ഡയറക്ടർ അബ്‌ദുള്ള മഞ്ചേരി അറിയിച്ചു.ഇതിന്റെ ഭാഗമായി ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസയിൽ പ്രഥമ ‘ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ’ സംഘടിപ്പിക്കും. ജനുവരി ഒന്നിന് വൈകുന്നേരം ആറിന് ഉദ്ഘാടനം നടക്കും. രണ്ടിന് വിദേശ ബിസിനസ് പ്രതിനിധികളുടെ പ്രസന്റേഷൻ നടക്കും. ചടങ്ങിൽ 16 പ്രമുഖർക്ക് ‘ഗ്ലോബൽ മലയാളി രത്ന’ പുരസ്കാരം നൽകും. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, 52 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.